Wednesday 25 June 2008
hello
എഴുമങ്ങട് അതാണെന്റെ ഗ്രാമത്തിന്റെ പേരു അരുവിയും പുഴകളും കാട്ടാറുകളും ഒന്നുമില്ലാത്ത പ്രശാന്തസുന്ദരമായഗ്രാമം ഈ ഞാനു ആരാണെന്നു മനസ്സിലായൊ?........................................................ പറഞുതരാം എന്റെ പേരു മുസ്തഫ എല്ലാവരും എന്നെ അങ്ങിനെ തന്നെയാണു വിളിക്കാറ് .....ചിലറ് മാത്രം രഹസ്യമായി ചില ചെല്ലപേരുകളും വിളിക്കാറുണ്ട് ഞാനു ജനിച്ചത് ഏതോ ഹോസ്പിറ്റലിലാണെങ്കിലും വളറ്ന്നത് ഈ ഗ്രാമത്തിലാണു മണ്കലമുണ്ടാക്കുന്ന കുംബാരന്മാരും കള്ളൂകുടിച്ച് അടിയുണ്ടാക്കുന്ന കുടിയന്മാരും വെറുതെ വഴിയിലൂടെ പോകുന്ന തല്ലു എനിക്കു തന്നിട്ട് പോകൂ എന്നു പറ്ഞ് ഉങ്ങിന് തറയിലിരിക്കുന്ന മഹത് വ്യക്തികളും (എഴുമങ്ങാടിന്റെ ഹ്ര്‌ദയഭാഗത്ത് ഒരു ഉങ്ങും അതിനു ഒരു ചെറിയ തറയും ഉന്ട് ).ആ മഹത് വ്യക്തികളിലു ചിലറ് ഇന്ന് എന്നോടൊപ്പം ദുബായിലു ഉണ്ട് ..............പിന്നെ ഏതുസമയത്ത് എന്ത് ആവശ്യത്തിനു ഓടിച്ചെന്നാലും കള്ള് മാത്രം കിട്ടുന്ന കള്ള് ഷാപ്പും ചീട്ട് കളിക്കാനും മൂത്രം ഒഴിക്കാനും മാത്രമായി പണികഴിപ്പിച്ച ചില കെട്ടിടങ്ങളും എഴുമങ്ങാടിന്റെ മാനോഹാരിത വറ്ദ്ധിപ്പിക്കുന്നു................. ഈ സുന്ദര ഗ്രാമത്തിലു എനിക്കു കൂട്ടായി മേട്ട എന്നറിയപ്പെടുന്ന രാജേഷും ..പ്രായം കൊണ്ടല്ലെങ്കിലും മനസ്സുകൊണ്ട് വയസ്സനായിപ്പൊയ ബൈജുവും..ലോകത്തുള്ള എല്ലാവണ്ടികളൂം കേടാവണെ എന്ന് എപ്പൊഴും പ്രാറ്ത്തിക്കുന്ന പോണ്ടി എന്നു വിളീക്കുന്ന സുരേഷും (ആളൊരു മെക്കനിക്കാണൂ) പിന്നെ ഞങ്ങളുടെ എല്ലാമായ സുനിലും .....ആരോടും പറയില്ലെങ്കിലു ഒരു സത്ത്യം പറയട്ടെ ഞാനു വളരെ ഡീസന്റാണു കെട്ടോ!!!...... പിന്നെ എന്റെ ഗ്രാമത്തിനെ പറ്റി ആരും അറിയാത്ത ഒരഹസ്യമുണ്ട് പണ്ട് സ്വാതത്ര്യസമരം പൊട്ടിപൊറപ്പെട്ടത് എഴുമങ്ങാട് കോറിയിലു നിന്നാണത്ത്രെ........ അതിന്റെ ശബ്ദം ഇപ്പോഴും ഇടക്കിടെ ഇവിടെ കെളുക്കാം.......... ഇതെല്ലാം കേളുക്കുമ്പോളു എന്റെ ഗ്രാമം ഒന്നു കണ്ടാലു കൊള്ളാം എന്നു തോനുന്നുണ്ടോ ഉണ്ടെങ്കിലു അഭിപ്രായം അറിയിക്കുക......................
Subscribe to:
Post Comments (Atom)
1 comment:
Vazhakkula kanane
kazhinjittullu.
Puranam vayikkan
Sadhichilla.
Post a Comment